കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനും എതിരെ ആഞ്ഞടിച്ച് കെ പി അനില്‍കുമാര്‍. പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്‍ക്ക് കുട പിടിക്കുന്നവരുമാണ് പട്ടികയിലുള്ളതെന്നും ഗ്രൂപ്പില്ലാത്ത ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
പാര്‍ട്ടിയെ ചിലര്‍ വ്യഭിചരിക്കുകയും തീറെഴുതുകയും ചെയ്യുന്നുവെന്നും ഹൈക്കമാന്‍ഡ് പാര്‍ട്ടി എന്താണെന്ന് പഠിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. നിലവിലെ പട്ടിക കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെ.ശിവദാസന്‍ നായര്‍ക്കും കെ.പി.അനില്‍കുമാറിനും സസ്പെന്‍ഷന്‍. ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനങ്ങളുടെ പേരിലാണ് കെപിസിസി നടപടി. സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍. സസ്പെന്‍ഷന്‍ കയ്യില്‍ വച്ചാല്‍ മതി. സസ്പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും അനില്‍കുമാര്‍ തുറന്നടിച്ചു. പട്ടികയിലുള്ള പകുതിയിലധികം പേരും നേതാക്കളുടെ പെട്ടിതൂക്കികളാണ്. ഡിസിസി ഓഫിസിലേക്ക് ജനം വരാന്‍ പേടിക്കും. കച്ചവടക്കാരാണ് അവര്‍. കോണ്‍ഗ്രസിലെ പൂരം നാളെ തുടങ്ങും. കാണാനിരിക്കുന്നത് പറഞ്ഞറിയിക്കുന്നില്ലെന്നും നമുക്ക് കാണാമെന്നും കെ.പി.അനില്‍കുമാര്‍ പറഞ്ഞു.
Tags:
politics
