താമരശ്ശേരി: കോരങ്ങാട് LP സ്കൂളിൽ വെച്ചു നടന്ന വാക്സിൻ ക്യാമ്പിൽ നിന്നും വാക്സിൻ സ്വീകരിക്കാൻ ടോക്കൺ നൽകുകയും, എന്നാൽ വാക്സിൻ സ്വീകരിക്കാൻ എത്തിയ അവസരത്തിൽ തീർന്നു പോയി എന്നും ,അടുത്ത ദിവസം നൽകാമെന്നും പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തവർക്ക് ഒരു മാസം പിന്നിട്ടിട്ടും വാക്സിൻ നൽകിയില്ല.
ആദ്യഘട്ടം 8 വാർഡുകളിൽ നിന്നായി 240 പേർക്കാണ് ടോക്കൺ നൽകിയിരുന്നത്, എന്നാൽ ഇവർക്ക് പൂർണമായും വാക്സിൻ നൽകാതെ തന്നെ അതേ ദിവസം രേഖകൾ പ്രകാരം 387പേർക്ക് വാക്സിൻ നൽകിയിരുന്നു.
ടോക്കൺ ലഭിച്ചവർ അനീതി ചോദ്യം ചെയ്തപ്പോൾ അടുത്ത ദിവസം വാക്സിൻ നൽകാമെന്ന് പറഞ്ഞ് ഫോൺ നമ്പറും വിവരങ്ങളും ശേഖരിച്ച് തിരിച്ചയക്കുകയായിരുന്നു.എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഇവർക്ക് വാക്സിൻ നൽകിയിട്ടില്ല.
താമരശ്ശേരിയിൽ അർഹതപ്പെട്ടവർക്ക് വാക്സിൻ നൽകാതെ പിൻവാതിലിലൂടെ ചിലരുടെ സ്വന്തക്കാർക്ക് വാക്സിൻ നൽകുന്നതായുള്ള പരാതി നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്.
