Trending

‘ഹരിത’ നേതാക്കള്‍ രാജിക്ക്; നാളെ വാര്‍ത്താസമ്മേളനം; ലീഗ് കടുത്ത പ്രതിസന്ധിയിൽ.



സ്ത്രീത്വത്തെ അപമാനിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലീംലീഗ് മരവിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ പ്രതിസന്ധി. ‘ഹരിത’ സംസ്ഥാന ഭാരവാഹികള്‍ രാജിവയ്ക്കാനാണ് ഏറ്റവും പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാര്‍ത്താസമ്മേളനത്തില്‍ നടത്തും.

ജില്ലാ കമ്മിറ്റികളും രാജി സന്നദ്ധത അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് എംഎസ്എഫ്–ഹരിത നേതാവ് ഫാത്തിമ തെഹ്‌‌ലിയ ഫെയ്സ്ബുക്കില്‍ പ്രഖ്യാപിച്ചു. നാളത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും.

എം.എസ്.എഫിലും പൊട്ടിത്തെറി. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സീനീയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദു സമദ് രാജിസമര്‍പ്പിച്ചു. സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതല്‍ പേര്‍ രാജി സമര്‍പ്പിക്കും. സംസ്ഥാനപ്രസിഡന്റ് പി.കെ നവാസിനെ അനുകൂലിക്കുന്നവര്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹരിതാ നേതാക്കള്‍ക്കെതിരെ അധിക്ഷേപം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post