Trending

ഐ എസ്‌ അനുകൂല പ്രചാരണം; കണ്ണൂരില്‍ രണ്ട്‌ യുവതികള്‍ പിടിയില്‍




നവമാധ്യമങ്ങളില്‍ ഐ എസ് അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരില്‍ രണ്ട് യുവതികള്‍ പിടിയില്‍. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

മാസങ്ങളായി യുവതികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധമുള്ള ഒരാളെ ഈ മാസം ആദ്യം മംഗലാപുരത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് യുവതികളുടെ അറസ്റ്റ്.

നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി ഐഎസിനായി ഇവര്‍ ആശയ പ്രചാരണം നടത്തി എന്നാണ് എന്‍ഐഎയുടെ വാദം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post