Trending

കായിക വിദ്യാർത്ഥികളോട് അവഗണന, കട്ടിപ്പാറ പഞ്ചായത്തിനും, സ്കൂളിനുമെതിരെ നാളെ സി പി ഐ എം ധർണ്ണ.




 കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ  2016ൽ എൽ ഡി എഫ് ഭരണസമതി അധികാരത്തിൽ ഇരിക്കുമ്പോൾ  കായിക രംഗത്ത് പുതിയ തലമുറയെ സൃഷ്‌ടിച്ചു എടുക്കുക എന്നുള്ള ലക്ഷ്യം മുൻനിർത്തി കായിക രംഗത്ത് നിരവധി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നതാണെന്നും
ആ ശ്രമം ഫലപ്രാപ്തിയിൽ എത്തി എന്നുള്ളതിന്റെ തെളിവ് ആണ്  കട്ടിപ്പാറക്കാരായ കുട്ടികൾ ജില്ല, സംസ്ഥാന, ദേശിയ തലങ്ങളിൽ നേടിയിട്ടുള്ള വിജയങ്ങളും, അംഗീകരങ്ങളുമെന്നും മുൻ
പഞ്ചായത്ത്  ഭരണസമിതിയുടെ  ദീർഘവീക്ഷണമാണ് നേട്ടത്തിന് കാരണമെന്നും,
കായിക വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് ആവിശ്യമായ കായിക ഉപകരണങ്ങൾ ഉൾപ്പെടെ നൽകുവാൻ അന്നത്തെ ഭരണസമതിക്ക് തയ്യാറായിരുന്നുവെന്നും,
കഴിഞ്ഞ  ഭരണസമതി ഭരണം അവസാനിക്കുന്ന കാലത്തോളം ഈ സംവിധാനങ്ങൾ എല്ലാം കുറ്റമറ്റ രീതിയിൽ നടക്കുകയും ഈ കാര്യങ്ങളിൽ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നുവെന്നും എന്നാൽ
 ഒൻപതു മാസം മുമ്പ് അധികാരം ഏറ്റടുത്ത യുഡിഫ് ഭരണസമതി ഈ വിഷയങ്ങളിൽ ഒരു ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും,
കട്ടിപ്പാറയിലെ കുട്ടികൾ കായിക രംഗത്ത് മികച്ച വിജയങ്ങൾ കൈവരിക്കുന്നതും പുതിയ തലമുറയിലെ കുട്ടികൾ ഇതിലേക്ക് കടന്ന് വരുന്നതും നാടിന്റെ മൊത്തം വിജയമാണ് എന്നുള്ളത് യുഡിഫ് ഭരണസമതി എന്തുകൊണ്ടോ അംഗീകരിക്കുന്നില്ലായെന്നും ,
കട്ടിപ്പാറയിലെ കുട്ടികൾ കായിക രംഗത്ത് മുന്നോട്ട് വന്നാൽ പദ്ധതികൾക്ക് തുടക്കമിട്ട LDF ഭരണസമതിയുടെ നേട്ടമായി ചിത്രീകരിക്കപ്പെടുമോ എന്നുള്ള ഭയം ആണോ ഇതിനുള്ള കാരണമെന്ന് സംശയിക്കപെടേണ്ടയിരിക്കുന്നുവെന്നും സി.പി.എം.കുറ്റപ്പെടുത്തി.

 കഴിഞ്ഞ ഭരണസമതി പാസ്സാക്കിയ കായിക വിദ്യാർത്ഥികൾക്കുള്ള വസ്ത്രങ്ങളും സ്പോർട്സ് ഷൂ അടക്കമുള്ള വസ്തുക്കളും പുതിയ ഭരണസമതി വിതരണം നടത്തിയത് അർഹരായ കുട്ടികൾക്ക് ലഭിച്ചിട്ടില്ല എന്നാണ് പരാതി. 
കട്ടിപ്പാറയിലെ കായിക രംഗത്തെ വളർച്ച ലക്ഷ്യമിട്ട് വാങ്ങിയിട്ടുള്ള ലക്ഷകണക്കിന് രൂപയുടെ കായിക ഉപകരണങ്ങൾ അനാസ്ഥ മൂലം നശിച്ചുപോകുന്നു എന്നുള്ളത് സങ്കടകരമായ അവസ്ഥയാണ്
 ഒരു കായിക അധ്യാപകന്റെ നെറികെട്ട പ്രവർത്തികൾ നാടിനും സ്കൂളിനും നാണക്കേട് ഉണ്ടാക്കി എന്നുള്ളത് സത്യമായ കാര്യം ആണ്
അതിന് പരിഹാരം എന്നുള്ളത് ആ അധ്യാപകനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും നിയമപ്രകാരം ഉള്ള പരമാവധി ശിക്ഷ വാങ്ങികൊടുക്കുക എന്നുള്ളതാണ്
ആ കാര്യത്തിൽ നാടും നാട്ടുകാരും ഒറ്റകെട്ട് ആണ് എന്നുള്ളതിന് യാതൊരു സംശയവും ഇല്ല
പക്ഷെ പ പഞ്ചായത്ത്  ഭരണസമതി ഈ സന്ദർഭത്തിൽ സ്പോർട്സ് തന്നെ നിർത്തുവാനുള്ള സ്കൂൾ മാനേജ്മെന്റ് തീരുമാനത്തിന് ഒപ്പം നിൽക്കുന്നതായാണ് കാണുവാൻ സാധിക്കുന്നത്.
പഞ്ചായത്തിന് തന്നെ ഒരു കായിക അധ്യാപകനെ നിയമിക്കുവാൻ അധികാരം ഉള്ളപ്പോൾ പഞ്ചായത്ത് ആ നിലക്ക് ഒരു നീക്കം നടത്തി കാണുന്നില്ല
മുന്നോളം മീറ്റിംഗ് ഈ വിഷയത്തിൽ കൂടിയിട്ടും സ്പോർട്സ് മുന്നോട്ട് കൊണ്ടുപോകുവാൻ കാര്യക്ഷമമായിട്ടുള്ള ഒരു നടപടിയും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും എടുത്തിട്ടില്ല,
കായിക രംഗത്ത് ദേശിയതലത്തിൽ അടക്കം മികവ് പുലർത്തിയ പല കുട്ടികളും മറ്റു സ്കൂൾ തേടി പോകുന്ന അവസ്ഥ കണ്ടിട്ടും പഞ്ചായത്ത് ഉറക്കം നടിക്കുകയാണ്,
യോഗങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും അത്‌ നടപ്പിൽ വരുത്തുവാൻ നിസംഗത നടിക്കുകയും ആണ് പഞ്ചായത്ത് ഇപ്പോൾ തുടരുന്ന നയം,
ഇത്തരം കാര്യങ്ങളിൽ പഞ്ചായത്ത് നിസംഗമനോഭാവം വെടിഞ്ഞു കാര്യക്ഷമമായ പ്രവർത്തനം ആയി മുന്നോട്ടു വരുന്നില്ലെങ്കിൽ 
ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരമാർഗ്ഗത്തിലേക്ക് സിപിഎം മുന്നാട്ടിങ്ങുമെന്ന്
സിപിഎം കട്ടിപ്പാറ ടൗൺ ബ്രാഞ്ച് മുന്നറിയിപ്പ് നൽകി.
ഇതിൻ്റെ മുന്നാടിയായാണ് നാളെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post