Home കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. byT News •30 August 0 ഇടുക്കികുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ് (24), പുറ്റടി രഞ്ജിത്ഭവനില്‍ അഭിരാമി (20) എന്നിവരാണ് മരിച്ചത്.ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ധനീഷ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.തുടര്‍ന്ന് ബന്ധുക്കളും പൊലീസും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. Facebook Twitter