നെടുമങ്ങാട്: കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട നാലര വയസ്സുകാരി മരിച്ചു. പനവൂർ എസ്.എൻ പുരം കുളവിയോട് കുന്നുംപുറത്ത് വീട്ടിൽ നസീറിന്‍റെയും സുധീനയുടെയും മകൾ സഫിയ ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സഫിയയെ ഞായറാഴ്ച രാവിലെ കിടക്കയിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, ഹാമിദ.
Tags:
Obituary
