Trending

രണ്ട് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി; അമ്മ പിടിയില്‍




തമിഴ്‌നാട് ദിണ്ടി വനത്തിനടുത്ത് സെഞ്ചിയില്‍ രണ്ടു വയസുകാരന് നേരെ അമ്മയുടെ ക്രൂര മര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ തുളസി മൊബൈലില്‍ പകര്‍ത്തിയിരുന്നു. കൂടാതെ കുഞ്ഞിന്റെ വായില്‍ നിന്നും ചോര വരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. മര്‍ദ്ദനത്തിന് കാരണം ഭര്‍ത്താവുമായുള്ള വഴക്കെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ തമിഴ്‌നാട് സത്യമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post