താമരശ്ശേരി : എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുവിന്റെ നൂറ്റി അറുപത്തി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് പതാക ദിനം നടത്തി. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വത്സൻ മേടാത്ത് പതാക ദിന സന്ദേശം നൽകി ഗുരുജയന്തിയുടെ മുന്നോടിയായി എല്ലാ ശ്രീനാരായണീയരുടേയും ഭവനങ്ങളിൽ പീത പതാക ഉയർത്തുന്ന ദിനം കൂടിയാണിത്. ഈ വർഷത്തെ ശ്രീനാരായണ ഗുരു ജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതാണ് ഗണപതി ഹോമം ഗുരുപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ശാഖ സെക്രട്ടറി കെ ടി രാമകൃഷ്ണൻ വൈസ് പ്രസിഡന്റ് പി വിജയൻ രാഘവൻ വലിയേടത്ത് അമൃത ദാസ്തമ്പി സജീവൻ എന്നിവർ പുഷ്പാർച്ചന നടത്തി
Tags:
Latest News
