ഓണം പ്രമാണിച്ച് ചുരം കയറിയവരും, അവധി കഴിഞ്ഞ് മടങ്ങുന്നവരും, വിനോദ സഞ്ചാരികളും ഒപ്പം പതിവു വാഹനങ്ങളും ചേർന്നപ്പോൾ യാത്രക്കാർക്ക് മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടി വന്നു.
ബാലുശ്ശേരി, മുക്കം റോഡുകളിലൂടെ വരുന്നതും, പോകുന്നതുമായ വാഹനങ്ങൾ കടന്നു പോകാൻ ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വരുന്നതാണ് കുരുക്ക് വർദ്ധിക്കാൻ കാരണം. മുക്കം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ
കുടുക്കിൽ ഉമ്മരത്ത് നിന്നും കാരാടി വഴിയും, ബാലുശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ മിനി ബൈപ്പാസ് വഴിതിച്ചു വിടുകയും ചെയ്താൽ ഒരു തടസ്സവുമില്ലാതെ ദേശീയപാതയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കും.

