'

സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. 'ഭാരത് സീരീസ് ' എന്നാണ് സംവിധാനത്തിന്റെ പേര്. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.