Trending

കാട്ടുപന്നിയിടിച്ച് ഉദ്യോഗസ്ഥന് സാരമായ പരിക്ക്, അഞ്ചര പവന്റെ സ്വര്‍ണമാലയും കാണാനില്ല



തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ഗവണ്‍മെന്റ് ജീവനക്കാരന് ഗുരുതരപരിക്കേറ്റു. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാ്ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്നു അപകടം. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇയാളുടെ അഞ്ചരപ്പവര്‍ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടമായി. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post