Trending

മന്ത്രി ആർ ബിന്ദുവിന്റെ മാതാവ് അന്തരിച്ചു


ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു.83 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
മൃതദേഹം ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ എത്തിക്കും.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 21 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സി പി ഐ എം നേതാവ് രാധാകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയായ ശാന്തകുമാരി നടവരമ്പ് സ്കൂളിലെ അധ്യാപികയായിരുന്നു. മനോജ് കുമാർ, ഗോപകുമാർ എന്നിവർ മക്കളാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post