കുരാച്ചുണ്ട്: കല്ലാനോട് 27 മൈൽ ഭാഗത്ത് ഗോപി ആലക്കലിൻ്റെ വീടിനോട് ചേർന്നുള്ള വിറക് പുരയിൽ നിന്ന്, രാജവെമ്പാലയെ പിടികൂടി, കക്കയം വനമേഖലയോട് ചേർന്ന് കിടക്കുന്ന കിളികുടക്കി മലയടിവാരത്ത് നിന്നാണ് വന്നതെന്നാണ് സംശയം. കക്കയം ഫോറസ്റ്റ് ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴിയിൽ നിന്ന് എത്തിയ പാമ്പ് പിടുത്ത വിദഗ്ധൻ സുരേന്ദ്രൻ എത്തി പാമ്പിനെ പിടികൂടി.
പന്നി, കുരങ്ങ് എന്നിവ കൊണ്ട് പൊറുതിമുട്ടിയ മലയോരത്തെ കർഷകരുടെ നിത്യജീവിതത്തിലെ മറ്റൊരു ദുരന്തമായി മാറുകയാണ് ഇത്തരം വിഷ ജന്തുക്കൾ.
