താമരശ്ശേരി: ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഐതിഹാസിക സമരമായിരുന്നു മലബാർ കലാപം. സ്വാതന്ത്ര്യ സമരചരിത്ര രേഖകളിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ നീക്കം ചെയ്ത നടപടി ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്ന് താമരശ്ശേരി പഞ്ചായത്ത് ജി .സി.സി. കെ.എം.സി.സി പ്രസ്താവനയിറക്കി. കേന്ദ്രസർക്കാർ ഐ.സി.എച്ച്.ആറിനെ മറയാക്കി രാഷ്ട്ര ശിൽപികളുടെ ചിത്രങ്ങൾ പ്പോലും മാറ്റി വെക്കുന്നത് മാപ്പർഹിക്കാത്ത പാതകമാണ്.രാജ്യസ്നേഹികളായ മുൻഗാമികളുടെ ജ്വലിക്കുന്ന ഓർകളെ തിരസ്ക്കരിക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്നും ലോകത്തിന് വിസ്മയമായി നിലകൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സും പൈതൃകവും നശിപ്പിക്കുന്നത് അപലനീയമാണെന്നും ജിസിസി കെഎംസിസി പ്രമേയത്തിൽ സൂചിപ്പിച്ചു. ചരിത്ര വക്രീകരണം മുൻഗാമികളോട് കാണിക്കുന്ന നന്ദിക്കേടാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
" പോരാട്ടം, നീതിയുടെ ചരിത്രം, ജ്വലിക്കുന്ന ഓർമ്മകൾ "എന്ന തലക്കെട്ടിൽ ക്യാമ്പയിനും വിപുലമായ സെമിനാറും സംഘടിപ്പിക്കാനും തീരുമാനിച്ചു.
താമരശ്ശേരി ലീഗ് ഹൗസിൽ സയ്യിദ് അഷ്റഫ് തങ്ങൾ തച്ചംപൊയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താമരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുൽ ലത്തീഫ്, അബ്ദുൽ റസാക്ക് ചെമ്പ്ര, അബ്ദുൽ കരീം മേടോത്ത് .അബ്ദുൽ നാസർ അണ്ടോണ,തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഷഫീഖ് ഒ പി , ഷഫീഖ് ചെമ്പ്ര, റഫീഖ് ടി ടി , സലാഹുദ്ദീൻ ചെമ്പ്ര, ഷഫീഖ് ഈർപ്പോണ, അബ്ദുൽ നാസർ പി കെ ,ഇസ്മാഈൽ സി കെ ഷംസീർ വി കെ , ഇസ്മാഈൽ പൂക്കോട്, കെ എ സാദിഖ് ,ജമാൽ കെ എം, മുനീർ എം പി, തുടങ്ങിയ ജി സി സി യിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കെ എം സി സി ഭാരവാഹികളും, പ്രവർത്തകരും പങ്കെടുത്തു. ഷാജഹാൻ പരപ്പൻപൊയിൽ സ്വാഗതവും, റഫീഖ് ചെമ്പ്ര നന്ദിയും പറഞ്ഞു.
Tags:
Gulf News
