Trending

ഓമശ്ശേരിയില്‍ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു






ഓമശ്ശേരി: ഓമശ്ശേരിയില്‍ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. ഓമശ്ശേരി മേലാമ്പ്രാ അഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. തെങ്ങുകയറ്റ തൊഴിലാളിയായ അഹമ്മദ്കുട്ടി മേലാമ്പ്ര കച്ചേരിയില്‍ തേങ്ങവലിക്കുന്നതിനിടെയാണ് തെങ്ങില്‍ നിന്ന് വീണത്. ഉടന്‍ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സക്കീന. മക്കള്‍: മുഹമ്മദ് ഷാഫി,ഫാത്തിമത്തു സുഹറ, ജുനൈദ് ഫൈസി. മരുമക്കള്‍: സഹ്ല, ഫഹ്‌റുദ്ധീന്‍ തയ്യില്‍. ഖബറടക്കം രാത്രിയോടെ ചോലക്കല്‍ റഹ്‌മാനിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


T News

working in the field of advertising and printing

Post a Comment

Previous Post Next Post