ഈ നിബന്ധനകള്‍ പാലിച്ച് ഇന്ത്യക്കാര്‍ക്ക് ഇനി കുവൈറ്റില്‍ പ്രവേശിക്കാം
byT News•
0
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുമതിയാകുന്നു. ഈ മാസം ഇരുപത്തി രണ്ടുമുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രവാസികൾക്ക് കുവൈറ്റിലേക്ക് നേരിട്ട് യാത്ര സാധ്യമാവുക.
കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.
ഇവയിൽ ഏതെങ്കിലും വാക്സീൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി. സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം.