Trending

സമൂഹത്തില്‍ പേനയും മസ്തിഷകവും ആയുധമാക്കി പോരാട്ടം നടത്തുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ : ഗോവ ഗവര്‍ണ്ണര്‍ അഡ്വ:പി.എസ്.ശ്രീധരന്‍പിള്ള

 
താമരശ്ശേരി: സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവരഹസ്യമെന്നും തികച്ചും
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നെന്നും
ഗോവ ഗവര്‍ണ്ണര്‍ അഡ്വ:പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.





പത്രപ്രവര്‍ത്തന രംഗത്ത് 35 വര്‍ഷം പൂര്‍ത്തീകരിച്ച ടി.ആര്‍.ഓമനക്കുട്ടന് താമരശ്ശേരി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.


ജനാധിപത്യത്തിന്റെ പൂര്‍ണതയെ മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം ബാധിക്കും. മാധ്യമങ്ങള്‍  സ്വയം  നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അദ്ധേഹം പറഞ്ഞു. 


ടി.ആര്‍. ഓമനക്കുട്ടനുള്ള ഉപഹാര സമര്‍പ്പണവും പൊന്നാടയണിയിക്കലും അദ്ദേഹം  നിര്‍വ്വഹിച്ചു. സൗഹൃദ കൂട്ടായ്മ ചെയര്‍മാന്‍ കെ.വി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. 





ഡോ.എം.കെ മുനീര്‍ എം.എല്‍.എ പ്രശംസാ പത്രം സമര്‍പ്പിച്ചു.
ഗിരീഷ് തേവള്ളി ആമുഖ പ്രഭാഷണം നടത്തി.  മുന്‍ എം.എല്‍.എമാരായ വി.എം ഉമ്മര്‍, കാരാട്ട് റസാഖ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂര്‍,താമരശ്ശേരി ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട്  ജെ.ടി അബ്ദുറഹിമാന്‍,എ.അരവിന്ദന്‍,പി.ജെ.ജോഷ്വ,ടി.എം പൗലോസ്,കെ.പ്രഭാകരന്‍ നമ്പ്യാര്‍,സൈനുല്‍ ആബിദീന്‍ തങ്ങള്‍,എ.പി.സജിത്ത്,ഗിരീഷ് തേവള്ളി, അഡ്വ. ജോസഫ് മാത്യൂ,എ.പി മുസ്തഫ,സലീം മടവൂര്‍,അമീര്‍മുഹമ്മദ് ഷാജി, പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ഉസ്മാന്‍.പി.ചെമ്പ്ര, സെക്രട്ടറി ജില്‍സ്‌തോമസ്്,പി.ടി ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു.ടി.ആര്‍ ഓമനക്കുട്ടന്‍ മറപടി പ്രസംഗം നടത്തി. സൗഹൃദ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ പി.സി ഹബീബ് തമ്പി സ്വാഗതവും വി.കെ ഹുസൈന്‍കുട്ടി നന്ദിയും പറഞ്ഞു.










താമരശ്ശേരി സൗഹൃദവേദി സംഘടിപ്പിച്ച പരിപാടിയില്‍ ടി.ആര്‍.ഓമനക്കുട്ടനെ ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പൊന്നാടയണിയിക്കുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post