Trending

ഹരിയാനയിലെ കർഷകസമര പോരാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ കർഷകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



താമരശ്ശേരി: കേന്ദ്ര സർക്കാറിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഹരിയാനയിൽ കർഷകർ നടത്തിയ സമരത്തെ അടിച്ചമർത്താൻ ഹരിയാനാ പോലീസും കേന്ദ്രസേനയും നടത്തിയ ക്രുരമായ അതിക്രമത്തിൽ പ്രതിഷേധിച്ചും സുഷീൽ കാജൽ എന്ന കർഷക സമര പോരാളിയെ ലാത്തി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടും താമരശ്ശേരി മേഖല കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചു. താമരശ്ശേരി ബസ് ബേക്ക് സമീപം സംഘടിപ്പിച്ച പരിപാടി മേഖലാ കർഷക കൂട്ടായ്മ കൺവീനർ പി.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പി.സി എ റഹീം ,സലീം പുല്ലടി, അനസ് കാരാടി ,പി.ടി സലാം, ഔഫ് അവേലം എന്നിവർ പ്രസംഗിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post