Trending

താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗത കുരുക്ക്.



താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്‌ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഓണം പ്രമാണിച്ച്  വാഹനങ്ങൾ പെരുകിയതാണ് ഗതാഗത തടസ്സത്തിന് കാരണം. ചുങ്കം മുതൽ വയനാട് ഭാഗത്തേക്ക് കിലോമീറ്ററുകൾ ദൂരത്തിലാണ് വാഹനങ്ങൾ നിരയായി കിടക്കുന്നത്.


ജംഗ്ഷനിൽ ആവശ്യത്തിന് ട്രാഫിക് ഉദ്യോഗസ്ഥരില്ലാത്തതും, മുക്കം റോഡിൽ നിന്നും ബാലുശ്ശേരി റോഡിലേക്കും, തിരിച്ചും വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതുമാണ് തടസ്സം കൂടാൻ പ്രധാന കാരണം.


മുക്കം ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങൾ കുടുക്കിൽ ഉമ്മരത്ത് നിന്നും കാരാടി വഴി തിരിച്ച്ടു വികയും, ബാലുശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ മിനി ബൈപ്പാസ് വഴി തിരിച്ച് വിടുകയും ചെയ്താൽ ഗതാഗത തടസ്സം പരിഹരിക്കാനാവും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post