Trending

കണ്ണൂരില്‍ തെരുവുനായയെ വെട്ടിക്കൊന്നു: കോഴിക്കടയിലെ ജോലിക്കാരൻ അറസ്റ്റിൽ



കണ്ണൂര്‍: ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. പ്രദേശത്തെ ഒരു കോഴിക്കടയില്‍ ജോലിചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 
മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു.

തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാര്‍ പിടികൂടി ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

അതേസമയം, നിലവില്‍ സ്റ്റേഷനിലുള്ള ഇയാള്‍ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികംവൈകാതെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ യഥാര്‍ഥ പേരും മറ്റുവിവരങ്ങളും ഇതുവരെ വ്യക്തമല്ല

T News

working in the field of advertising and printing

Post a Comment

Previous Post Next Post