ചേളന്നൂർ: വീട്ടിലേക്കുള്ള വഴിയിൽ പൊട്ടിവീണ ൈവദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്കൂട്ടർ യാത്രികൻ മരിച്ചു. പള്ളിപ്പൊയിൽ പാറ്റയിൽ താഴത്ത് വാകയേരി മീത്തൽ മുഹമ്മദ് അക്രം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഷോക്കേറ്റ നിലയിൽ രാത്രി പതിനൊന്നോടെ കണ്ടെത്തിയത്. മാതാവ് ഹസീന. സഹോദരി : ഹിബ ഫാത്തിമ
Tags:
Obituary
