തലാലെ ഗ്രാമനിവാസി ശിവമൂർത്തി (21)യാണ് വെള്ളിയാഴ്ച ശിവമൊഗ ജില്ലാ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ആറ് വർഷമായി 21-കാരിയായ നഴ്സിങ് വിദ്യാർഥിനിയുമായി ഇയാൾ പരിചയത്തിലായിരുന്നു.
ബുധനാഴ്ച ശിവമൂർത്തി യുവതിയെ ഹൊസകെരെയിലേക്ക് ബലമായി കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇയാൾ വിഷം കഴിക്കുകയായിരുന്നു. മറ്റൊരു യുവാവുമായി യുവതിക്കുള്ള അടുപ്പത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന കുറിപ്പ് ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.
Tags:
Crime News
