Trending

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ചടങ്ങുകൾ സംഘടിപ്പിച്ച് ഡോ.എം.കെ മുനീർ, അടുത്ത ദിവസങ്ങളിൽ സംഘടിപ്പിച്ചത് നിരവധി ചടങ്ങുകൾ.



താമരശ്ശേരി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുംമ്പോഴും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളുകളെ കൂട്ടി നിരന്തരം പരിപാടികൾ സംഘടിപ്പിച്ചും, മാസ്ക് പോലും ധരിക്കാതെ ചടങ്ങുകളിൽ പങ്കെടുത്തും  നിയമലംഘനം തുടർച്ചയായി നടത്തി സമൂഹത്തിനു തന്നെ തെറ്റായ സന്ദേശം നൽകുകയാണ് കൊടുവള്ളി എം എൽ എ ഡോ.എം.കെ മുനീർ. കാരാടിയിലും, കട്ടിപ്പാറയിലുമടക്കം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിച്ച പല പരിപാടികളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ എം.എൽ.എ തയ്യാറായില്ല എന്നാണ് ഉയരുന്ന ആരോപണം.

സമൂഹത്തിന് മൊത്തം മാതൃക കാണിക്കുന്നതിനായി നിയന്ത്രണങ്ങൾ പാലിക്കുകയും മറ്റുള്ളവരോട് പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ട ജനപ്രതിനിധിയുടെ ഭാഗത്തു നിന്നു തന്നെ ഈ രീതി തുടരുന്നത് ഒട്ടും ആശാവഹമല്ല എന്ന് പറയാതെ വയ്യ. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post