എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. കൂടാതെ പ്ലേറ്റ്ലെറ്റ് കൌണ്ട് താഴ്ന്ന നിലയിലുമായിരുന്നു. ഇതാകാം രക്തസ്രാവത്തിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ രഞ്ജിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വാക്സിനെടുത്തതാകാം മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. അധികൃതർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു. രഞ്ജിതയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Tags:
Obituary
