താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും,
കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്
ഈ വർഷത്തെ മികച്ച ഗ്രൂപ്പ് കൃഷിക്ക് ഏർപ്പെടുത്തിയ അവാർഡിന് വാപ്പനാം പൊയിൽ ജനകീയ കൃഷി കൂട്ടായ്മയെ തെരഞ്ഞെടുത്തു.താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊന്നാടയും മൊമെന്റോയും കൺവീനർ പി എം അബ്ദുൽ മജീദ് ചെയർമാൻ പി എം ജാഫർ ജോയിൻ കൺവീനർ
കെ സജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദു റഹ്മാൻ ,വൈസ് പ്രസിഡണ്ട് ഖദീജസത്താർ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ അരവിന്ദൻ ,അയ്യൂബ്ഖാൻ , വാർഡ് മെമ്പർമാരായ ജോസഫ് മാത്യു, യൂവേഷ, എ പി സജിത്ത്,
കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു .അവാർഡ് ഏറ്റുവാങ്ങി കൺവീനർ അബ്ദുൽ മജീദ് മറുപടി പ്രസംഗം നടത്തി.
Tags:
Latest News
