Trending

ടി.ആർ.ഓമനക്കുട്ടനെ നാളെ ആദരിക്കും


താമരശ്ശേരി: പത്രപ്രവർത്തന രംഗത്ത് 35 വർഷം പൂർത്തിയാക്കിയ ടി.ആർ.ഓമനക്കുട്ടനെ താമരശ്ശേരി സൗഹൃദ കുട്ടായ്മയുടെ

ആഭിമുഖ്യത്തിൽ നാളെ ആദരിക്കും.
വൈകുന്നേരം 4 ന് രാജീവ് ഗാന്ധി ഓഡിറ്റോറിയ ത്തിൽ നടക്കുന്ന പരിപാടി ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉൽഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി,എം.കെ.മുനീർ എം.എൽ.എ.വി.എം.ഉമ്മർ,കാരാട്ട് റസാഖ് തുടങ്ങിയവർ സംബന്ധിക്കും. സാമൂഹ്യ- സാംസ്ക്കരിക- രാഷ്ട്രീയ രംഗത്തെ നേേതാക്കൾ
സംബന്ധിക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ ചെയർമാൻ കെ.വി.മുഹമ്മദ് , ജന.കൺവീനർ പി.സി.ഹബീബ് തമ്പി, ട്രഷറർ ഗിരീഷ് തേവള്ളി എന്നിവർ അറിയിച്ചു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post