Trending

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; ബസ്സ് ജീവനക്കാരനായ യുവാവ് അറസ്റ്റില്‍




മേപ്പാടി: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് ബലാത്സംഗ കുറ്റം ചുമത്തിയും, പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തിയും മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 



സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പീഡനം നടന്ന സ്വകാര്യ ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post