Trending

കോഴിക്കോട് ലഹരിമരുന്ന് കേസ്: പ്രതിക്ക് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധം



കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസില്‍ രണ്ടാം പ്രതിയായ അന്‍വർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. തസ്നീമിന്‍റെ ഫോൺകോൾ രേഖകളടക്കം പരിശോധിക്കാനാണ് തീരുമാനം. പ്രതികൾക്ക് എംഡിഎംഎ നല്‍കിയ തമിഴ്നാട് സ്വദേശിയെ പിടികൂടാനായി ചെന്നൈയിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post