Trending

കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാക്കളിലൊരാളെ കാണാതായി




കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ സ്വദേശികളായ പത്ത് പേരോളം അടങ്ങുന്ന സംഘമാണ് പകരനെല്ലൂരിലെ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ഇരുട്ടും തിരച്ചിലിന് തടസ്സമകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post