Trending

കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി






മാനന്തവാടി: വെള്ളമുണ്ട സ്‌റ്റേഷന്‍ പരിധിയിലെ തരുവണയില്‍ നിന്നും ആഗസ്റ്റ് 10 മുതല്‍ കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. സൈഫുന്നീസ (25) നെയും മക്കളെയുമാണ് കണ്ടെത്തിയത്.യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ അജീഷ് വി.വി, അബ്ദുല്‍ അസീസ്, അജ്മല്‍, സുനിത എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ ഇന്നലെ രാത്രി തൃപ്രയാറില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി. ശേഷം യുവതിയും മക്കളും ബന്ധുക്കളുടെ കൂടെ വീട്ടിലേക്ക് മടങ്ങി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post