ഗുവാഹത്തി: അസമിലെ കോക്രഖറില്‍ ബാങ്ക് കവര്‍ച്ചക്കെത്തിയ മൂന്ന് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ബോട്ഗാവ് ഗ്രാമത്തിലെ അലഹബാദ് ബാങ്കിന്റെ ശാഖയില്‍ കവര്‍ച്ചക്ക് എത്തിയവരെയാണ് പൊലീസ് വെടിവെച്ചുകൊന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലതെത്തിയത്. കവര്‍ച്ച സംഘത്തെ തടയാന്‍ പൊലീസ് ശ്രമിക്കുകയും ഏറ്റുമുട്ടല്‍ നടക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ആണ് സംഭവം നടന്നത്. കവര്‍ച്ച സംഘം എത്തിയപ്പോള്‍ പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കവര്‍ച്ച സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
കവര്‍ച്ച സംഘത്തിലെ മൂന്ന് പേര്‍ക്കാണ് വെടിയേറ്റത്. മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ടവരുടെ ഇരുചക്ര വാഹനങ്ങളും മൊബൈല്‍ ഫോണുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് തോക്കുകളും ഗ്യാസ് കട്ടറും ഓക്‌സിജന്‍ സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്.
Tags:
National News
