അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ അതിന് തയ്യാറാവുകയും ചികിത്സാ ചിലവിന് ആരോഗ്യ ഇൻഷ്യൂറൻസ് കാർഡ് നൽകുകയും ചെയ്തു.
ശസ്ത്രകിയ നടന്നെങ്കിലും ഇന്നലെ രാത്രി 8.30 ഓടെ രോഗി മരണപ്പെട്ടു.
തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ അടിവാരത്ത് നിന്നും ആമ്പുലൻസും വിളിച്ചു വരുത്തി.
എന്നാൽ ഡിസ്ചാചാർജ് രേഖകൾ കൈമാറുന്ന അവസരത്തിൽ 12000 രൂപയുടെ ബിൽ അടക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോൾ ഒരു ബില്ല് ഇൻഷ്യുറൻസിൽ ചേർക്കാൻ വിട്ടു പോയതായി അറിയിച്ചു. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചക്ക് തങ്ങൾ പണമടക്കാൻ തയ്യാറല്ല എന്ന നിലപാട് ബന്ധുക്കളും, പണം അടച്ച് മൃതദേഹം ഏറ്റുവാങ്ങില്ലായെന്ന നിലപാട് കൂടെയുണ്ടായിരുന്ന ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് യൂനിയൻ നേതാവ് ലത്തീഫ് അടിവാരവും സ്വീകരിച്ചു.
ഈ സമയം ആശുപത്രിയിലെ തർക്ക വിവരമറിഞ്ഞ് കാര്യങ്ങൾ ആരായാൻ മനോരമ ചാനലിൽ നിന്നും, പ്രാദേശിക മാധ്യമങ്ങളിൽ നിന്നും ആശുപത്രി മേധാവികളേയും, ജിവനക്കാരേയും ബന്ധപ്പെട്ടു.സംഭവം വാർത്തയാവുമെന്നും,
കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ രാത്രി 11.30 ഓടെ പണം അടക്കാതെ തന്നെ മൃതദേഹം വിട്ടുനൽകി തടിയൂരി.
Tags:
Latest News
