Trending

യേശുവിനെപ്പോലെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍; പാസ്റ്റര്‍ക്ക് ദാരുണാന്ത്യം



യേശുക്രിസ്തുവിനെപ്പോലെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ കിടന്ന യുവ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. സാംബിയയിലെ സംഭവം. 22കാരനായ ജെയിംസ് സകാര എന്ന പാസ്റ്ററാണ് മരിച്ചത്. വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് പാസ്റ്റര്‍ കടുംകൈ ചെയ്തത്. ഇയാള്‍ സഹായികളായ മൂന്ന് പേരോട് കൈകാലുകള്‍ ബന്ധിച്ച് കുഴിയിലിറക്കി തന്നെ ജീവനോടെ മണ്ണിട്ട് മൂടാന്‍ നിര്‍ദേശിച്ചു. താന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ഇയാള്‍ ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു.

എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടായിരുന്നില്ല. ഇയാളെ മണ്ണിട്ട് മൂടാന്‍ സഹായിച്ച മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിയോണ്‍ ചര്‍ച്ചിലായിരുന്നു ഇയാള്‍ പാസ്റ്ററായി ജോലി ചെയ്തിരുന്നത്. പാസ്റ്ററുടെ ഭാര്യ ഗര്‍ഭിണിയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post