താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം മലയാള സാഹിത്യ വേദിയും, കർഷക കൂട്ടായ്മയും ചേർന്നുകൊണ്ട് താമരശ്ശേരി പഞ്ചായത്തിലെ മികച്ച ഗ്രൂപ്പ് കൃഷിക്ക് അവാർഡ് നേടിയ
വാപ്പനാം പൊയിൽ കൃഷി കൂട്ടായ്മയെ ആദരിച്ചു . ജനകീയ കൂട്ടായ്മ കൺവീനർ
പി എം അബ്ദുൽ മജീദിനെ
വാപ്പനാം പൊയിൽ കൃഷി സ്ഥലത്തു നടന്ന ചടങ്ങിൽ
ഹൈസ്കൂൾ ഡെപ്യൂട്ടി എച്ച് എം പി ടി മുഹമ്മദ് ബഷീർ പൊന്നാടയണിയിച്ചു,
മികച്ച മുതിർന്ന കർഷകൻ മാളിയേക്കൽ അബ്ദുറഹ്മാൻ കുട്ടിക്ക് കട്ടിപ്പാറ കർഷക കൂട്ടായ്മ കട കൺവീനർ കെ വി സെബാസ്റ്റ്യൻ പൊന്നാടയണിയിച്ചു. പി ഷീബ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽറസാഖ് അധ്യക്ഷത വഹിച്ചു. പി സി റഹീം മാസ്റ്റർ,
പി മാധവൻ തുടങ്ങിയവർ സംസാരിച്ചു ഗ്രൂപ്പ് കൺവീനർ പി എം അബ്ദുൽ മജീദ് മറുപടി പ്രസംഗം നടത്തി.
Tags:
Latest News
