Trending

ബാറുകള്‍ നാളെ തുറക്കില്ല



സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ തിരുവോണത്തിന് ബാറുകൾക്ക് തുറക്കാൻ അനുമതിയുണ്ടായിരുന്നു.അതേസമയം, ഓണത്തിരക്ക് കണക്കിലെടുത്ത് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു.

രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്.സമയം നീട്ടി നൽകണമെന്ന ബെവ്‌കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post