കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തുഷാരഗിരി , അരിപ്പാറ ഉൾപ്പെടെയുള്ള മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും റിസോർട്ട്കളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കോടഞ്ചേരി പഞ്ചായത്ത് അധികൃതർ അറിയിച്ചു.പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതാണ് പ്രവേശനം തടയാൻ കാരണം.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്:
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസും ആരോഗ്യവകുപ്പും കൂടിയാലോചിച്ച് കോർ കമ്മിറ്റി തീരുമാനപ്രകാരം 28/8/21 മുതൽ ഒരാഴ്ചത്തേക്ക് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 2,6,7,8,9,10,11,15,16,17,
18,19,21 വാർഡുകളെ കണ്ടെയ്നമെന്റ് സോണുകളായി പ്രഖ്യാപിക്കാനും, ഈ വാർഡുകളിൽ കർക്കശമായ കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
ഈ വാർഡുകളിലേക്ക് ഉള്ള പൊതുപ്രവേശന റോഡുകൾ അടക്കുവാനും വാഹനഗതാഗതം നിരോധിക്കുവാനും തീരുമാനിച്ചു.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ 7 മണി മുതൽ രണ്ടു മണി വരെ വരെ മാത്രം പ്രവർത്തിക്കുവാനും
മെഡിക്കൽ ഷോപ്പുകൾ, ഓൺലൈൻ ഓൺലൈൻ സേവന കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ മാത്രം വൈകിട്ട് 8 മണി വരെ പ്രവർത്തിപ്പിക്കുവാനും തീരുമാനിച്ചു.
ബാങ്കുകൾ രാവിലെ 10 മുതൽ നാലുമണി വരെ പ്രവർത്തിക്കുന്നതാണ്. കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ അടിയന്തര വൈദ്യ സഹായത്തിനും, ആർ ആർ ടി പ്രവർത്തനങ്ങൾക്കും അല്ലാതെ മറ്റു വാഹനഗതാഗതം നിരോധിച്ചിട്ടുള്ളതാണ്.
ആരും പുറത്തിറങ്ങരുത് എന്നും അറിയിക്കുന്നു.
മേൽ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
കുടുംബങ്ങളിലും ഇടപെടുന്ന ഇടങ്ങളിലെല്ലാം സാമൂഹ്യ അകലം കർക്കശമായി പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗം നിർബന്ധമായും ശീലമാക്കണമെന്നും അറിയിക്കുന്നു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കോവിഡ് മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പ്രദേശവാസികളുടെയും സഹകരണങ്ങളും സഹായങ്ങളും ഉണ്ടാകണമെന്നും ഗ്രാമപഞ്ചായത്തിനു വേണ്ടി ഓർമ്മപ്പെടുത്തുന്നു എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
