Trending

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ താമരശ്ശേരി താലൂക്ക്തല ഉദ്ഘാടനം തേറ്റാമ്പുറത്ത് നടന്നു




താമരശ്ശേരി: ബാലഗോകുലം നേതൃത്വത്തിൽ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ താമരശ്ശേരി താലൂക്ക്തല ഉദ്ഘാടനം തേറ്റാമ്പുറത്ത് താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മേൽശാന്തി കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.

ഗൃഹാങ്കണങ്ങളിൽ തയ്യാറാക്കിയ കൃഷ്ണകുടീരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ജയന്തി ആഘോഷിങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു.

അശ്വിനി.കെ.ബിജു പ്രാർത്ഥന ആലപിച്ചു.

ചടങ്ങിൽ ഗിരീഷ് തേവള്ളി അധ്യക്ഷനായി.

ടി.എൻ .രാമനുണ്ണി നായർ കൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തി.
വി.കെ. പുഷ്‌പാംഗദൻ ആരതി ഉഴിഞ്ഞു.
ബാലഗോകുലം താലൂക്ക് സിക്രടറി
കെ.കെ.ബിജു പതാക കൈമാറി.
വി.വി.ശ്രീഹരി, സി.കെ. ഉമേഷ്, വി.പി.രാജീവൻ ആശംസാ പ്രസംഗം നടത്തി.
രാധാകൃഷ്ണൻ പോർങ്ങോട്ടൂർ സ്വാഗതവും ബിൽജു രാമദേശം നന്ദിയും പറഞ്ഞു.

കോവിഡ്നിയന്ത്രണങ്ങൾ പാലിച്ച് വീടുകൾ അമ്പാടി മുറ്റങ്ങളാക്കിമാറ്റി അവിടെ തയ്യാറാക്കിയ കൃഷ്ണകുടീരങ്ങൾ കേന്ദ്രീകരിച്ചാണ് ജയന്തി ആഘോഷങ്ങൾ നടന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post