ഇത്രയും അധികം പേരെ കൊളീജിയം ഒന്നിച്ച് ശിപാര്‍ശ ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
പരമാവധി 34 ജഡ്ജിമാരാണ് സുപ്രിംകോടതിയിലുണ്ടാവുക. ഒമ്പത് പേര്‍ പുതിയതായി എത്തുന്നതോടെ ഒരു ഒഴിവ് മാത്രമാണ് അവശേഷിക്കുക.
കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍. പട്ടിക കേന്ദ്രം അംഗീകരിച്ചതോടെ ഭാവിയില്‍ ഒരു വനിത ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തും. ക്രമപ്രകാരം 2027ല്‍ ജസ്റ്റിസ് നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ എന്നിവരും പട്ടികയിലുണ്ട്.
Tags:
National News
