ഇലക്ഷൻ സമയത്ത് ചാർജ്ജ് എടുത്തിരുന്ന പ്രിൻസിപ്പൾ എസ്.ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടത്തുകയും, ആയിരക്കണക്കിന് പേക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസെടുക്കുകയും ചെയ്തിതിരുന്നു.
എന്നാൽ എസ്.ഐ സ്ഥലം മാറി പോയതോടെ പരിശോധന തന്നെ നിലച്ച മട്ടാണ്. ഈ അവസരം മുതലെടുത്ത് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ലഹരി കച്ചവടം പൊടിപൊടിക്കുകയാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലേണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത്. ഇവ വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ച് ആവശ്യക്കാർ എത്തുമ്പോൾ കൈമാറുന്ന രീതിയാണ് തുടരുന്നത്. ചില വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ട്.
