ലോറി വാടകയിൽ നിന്നും ഈടാക്കി കൊണ്ടിരുന്ന ലോഡിംഗ് & അൺലോഡിംഗ് കൂലി ഇനിമേൽ വാടകയിൽ നിന്നും നൽകേണ്ടതില്ലയെന്ന് ഇന്ന് മൈസൂരിൽ ചേർന്ന ലോറി ഉടമകളുടേയും, ട്രാൻസ്പോർട്ട് ഏജൻറുമാരുടയും യോഗം തീരുമാനിച്ചു.
ഇനി മുതൽ ചരക്കുകൾ കേറ്റുന്നതിനും ഇറക്കുന്നതിന്നും അതാത് ചരക്കുടമകൾ തന്നെ ചിലവുകൾ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതോടൊപ്പം ഇന്ന് മുതൽ 4 ദിവസത്തേക്ക് മൈസൂർ ഓഫീസുകളിൽ നിന്ന് ലോഡ് കേറ്റാൻ ആരും പോവരുതെന്നും
ഇതിനിടയിൽ എല്ലാ ഭാഗങ്ങളിലേക്കും ഒരു നിശ്ചിത വാടക ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണെന്നും നേതാക്കൾ അറിയിച്ചു.
ഏതു സ്ഥലത്ത് നിന്ന് ലോഡുകൾ എടുക്കുമ്പോഴും ലോഡിംഗ് ,അൺലോഡിംഗ്, ചായ പൈസ എന്നിങ്ങനെയുള്ള ചിലവുകൾ ലോറിക്കാർ നൽകുന്നതല്ല എന്ന് വാടക ലിസ്റ്റിൽ തന്നെ എഴുതി വാങ്ങണമെന്ന് ഡ്രൈവർമാരോട് നേതാക്കൾ ആവശ്യപ്പെട്ടു.
ഒത്തരത്തിൽ എഴുതിനൽകാമെന്ന് കർണാടകയിലെ ബ്രോക്കർ അയോസിയേഷൻ ഉറപ്പു നൽകിയതായും നേതാക്കൾ അറിയിച്ചു.
ആയതിനാൽ എല്ലാ ലോറി തൊഴിലാളികളും, ഉടമകളും ഇതുമായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
ഇന്നത്തെ യോഗത്തിൽ കേരളത്തിൽ നിന്ന്
ആൾ കേരള ഇൻറി പെൻഡൻറ് ലോറി ഓണേഴ്സും, മറ്റു ചില സംഘടനകളും പങ്കെടുത്തു.
ഈ നല്ലരു ചുവടുവെപ്പിന് എല്ലാവരും സഹകരിക്കണമെന്ന് AKILOA നേതാക്കളായ
പ്രസിഡന്റ് മുഹമ്മദ് ജീനി നടുവത്ത്,
സെക്രട്ടറി യൂനിസ് ചേലക്കര എന്നിവർ ആവശ്യപ്പെട്ടു.
