Trending

"TAKE A BREAK" പാതയോര വിശ്രമകേന്ദ്ര നിർമ്മാണ പ്രവൃത്തിക്ക് താമരശ്ശേരിയിൽ തുടക്കം.




താമരശ്ശേരി: പാതയോര വിശ്രമ കേന്ദ്ര പദ്ധതിയായ "Take a break '' ൻ്റെ താമരശ്ശേരിയിലെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.
ദേശീയ പാതയോരത്ത് നികുതി വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള താമരശ്ശേരി ചെക്ക് പോസ്റ്റിനോട് ചേർന്ന സ്ഥലത്താണ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്.25 ലക്ഷത്തിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വികലാംഗ ശൗചാലയം, സ്ത്രീകൾക്കും, പുരുഷൻമാർക്കുമുള്ള ശൗചാലയം, മുലയൂട്ടാനുള്ള മുറി, കോഫി ഷോപ്പ് എന്നിവയെല്ലാം അടങ്ങിയതാണ് പദ്ധതി.





ദീർഘദൂര യാത്രക്കാർക്ക് പാതയോരങ്ങളിൽ വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനും സൗകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണ് Take a Break. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post