ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഉത്രാടദിനത്തില്‍ ഇത്തവണ നടന്നത് 78 കോടിയുടെ മദ്യവില്‍പ്പനയാണ്. തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 1.04 കോടിയുടെ വില്‍പനയാണ് ഇവിടെ നടന്നതെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ നിന്നും വിറ്റത് 96 ലക്ഷത്തിന്റെ മദ്യമാണ്. 260 ഔട്ട്ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണ വില്‍പ്പന നടത്തിയത്. ഏറ്റവും കൂടുതല്‍ വിറ്റത് ബ്രാണ്ടിയാണെന്നും കണക്കുകളിലുണ്ട്.
പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി ഉത്രാട ദിനത്തില്‍ മാത്രം 12 കോടി രൂപയുടെ മദ്യവും ഓണനാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ മദ്യവും വില്‍പ്പന നടത്തി
ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്റെ മദ്യമാണ് ഓണ്‍ലൈന്‍ വഴി വിറ്റത്. ഓണനാളുകളിലെ കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പ്പനയായ 179 കോടിയില്‍ നിന്നാണ് 500 കോടിയിലേക്ക് ഇത്തവണ വില്‍പ്പന വര്‍ദ്ധിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്‍ എടുത്ത മുന്‍കരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്‌കോ എം ഡി യോഗേഷ് ഗുപ്ത പറഞ്ഞു. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത്അധികമായി തുറന്നത്.
