പുതുപ്പാടി: അടിവാരം മണിയമ്മാക്കൽ അച്ചാമ്മ (71) നിര്യാതയായി. ഭർത്താവ്: മിഖായേൽ, മക്കൾ: വിൽസൺ, ഷാജു. മരുമക്കൾ: ബിൻസി, ഷിജി.
വയറിന് അസുഖത്തെ തുടർന്ന് മുക്കം KMCT ആശുപത്രിയിൽ എത്തിച്ച അച്ചാമ്മയെ ശസ്ത്രകിയക്ക് വിധേയമാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രി ചികിത്സാ ചിലവ് ആരോഗ്യ ഇൻഷൂറൻസ് കാർഡിൽ നിന്നും ഈടാക്കിയെങ്കിലും ഇതിനു പുറമെ 12000 രൂപ അടക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടത് തർക്കത്തിനിടയാക്കി .സംഭവം അറിഞ്ഞ് മനോരമ ചാനലിൽ നിന്നും, മറ്റു പ്രാദേശിക മധ്യമങ്ങളിൽ നിന്നും വിവരം ആരാഞ്ഞ് ആശുപത്രി മേധാവികളെ ബന്ധപ്പെട്ടതിനെ തുടർന്ന് മൃതദേഹം പണമടക്കാതെ തന്നെ മൃതദേഹം വിട്ടു നൽകി തടിയൂരി.ആശുപത്രി അധികൃതർക്ക് പറ്റിയ വീഴ്ച മൂലമാണ് 12000 രൂപ ഇൻഷൂറൻസ് കാർഡിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്നും ആ തുക അടക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാട് ബന്ധുക്കളും, കൂടെയുണ്ടായിരുന്ന ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് യൂനിയൻ നേതാവ് ലത്തീഫ് അടിവാരവും നിലപാട് സ്വീകരിച്ചു.
Tags:
Obituary
