ഇടുക്കി: ഉറക്കികിടത്തിയ എട്ട് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. ഇടുക്കി വണ്ടിപ്പെരിയാറ്റിലാണ് പീഡനം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ അന്തോണി രാജിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസം സ്വദേശികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. തൊഴിലാളികളായ ഇവർ എസ്റ്റേറ്റ് ലയത്തിലാണ് താമസം. ഇന്നലെ രാത്രിയാണ് പീഡനം നടന്നതെന്നാണ് വിവരം. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന ആസാം സ്വദേശികളായ കുടുംബത്തെ കാണാൻ പോയിരുന്നു.
ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് പൊലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനക്ക് വിധേയയാക്കും.
Tags:
Crime News
