അടുത്ത ഘട്ടം ലോൺ ഇൻഷ്യൂർ ഇനത്തിൽ 600 മുതൽ ആയിരം രൂപ വരെ അക്കൗണ്ടിലേക്ക് അടക്കാർ ആവശ്യപ്പെടും, ഇതിനായി IFSC കോഡ് സഹിതം എക്കൗണ്ട്. നമ്പർ നൽകും, എല്ലാവരും പണം അടച്ചു എന്ന് ഉറപ്പു വരുത്തിയാൽ ലോൺ പാസായ തുകയുമായി എത്താമെന്ന് പറഞ്ഞ് സ്ഥലം വിടും. പിന്നീട് ഫോണിൽ വിളിച്ചാൽ പോലും ഇവരെ കിട്ടില്ല. ഇതാണ് തട്ടിപ്പ് രീതി.
10 പേർ അടങ്ങുന്ന സംഘം രൂപീകരിച്ച് സംഘത്തിലെ ഓരോരുത്തർക്കും 50,000 മുതൽ ലക്ഷം വരെ നൽകുമെന്നാണ് വാഗ്ദാനം.തുക പിന്നീട് മാസ തവണകളായി തിരിച്ചടച്ചാൽ മതി എന്നാണ് വിശ്വസിപ്പിച്ചിരുന്നത്.
ചമൽ ഭാഗത്ത് മൂന്ന് ഗ്രൂപ്പുകളിലായി മുപ്പതോളം പേർക്കാണ് 650 മുതൽ 1000 രൂപ വരെ നഷ്ടമായത്.
ചമലിൽ തട്ടിപ്പുകാർ നൽകിയ വിസിറ്റിംഗ് കാർഡിലെ വിലാസം ശ്രീ ശാസ്ത ഫൈനാൻസ്, No 146 RK കോംപ്ലക്സ്, മാർക്കറ്റ് റോഡ് പാളയം കോഴിക്കോട് എന്നാണ്. ഫോൺ നമ്പർ 9894399473. എന്നാൽ ഈ നമ്പറിൽ നിലവിൽ ഫോൺ ലഭ്യമാവുന്നില്ല.
എക്കൗണ്ടിലേക്ക് ഇൻഷ്യൂർ തുകയെന്ന് പറഞ്ഞ് ട്രാൻസ്ഫഫർ ചെയ്യാനായി നൽകിയ നൽകിയത് whats App വഴി താഴെ കാണുന്ന വിവരങ്ങളാണ്.
Hi dear customer ,
Welcome to SHRI SHASTHA FINACE PVT LTD
Your group loan has suçcesfully granted.
Kindly pay your insurance amount.
Canara bank N.JAYARAMAN
Ac no: 4686101015222
Ifsc. Cnrb0004686
THANK YOU
നിരവധി തട്ടിപ്പുകൾ കണ്ടും, കേട്ടും അറിഞ്ഞിട്ടും വീണ്ടും വീണ്ടും മുന്നും പിന്നും നോക്കാതെ ഇത്തരത്തിൽ പണം നൽകി കെണിയിൽ പ്പെട്ടു കൊണ്ടേയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ...
ഇൻഷ്യൂറൻ സിൻ എന്ന് പറഞ്ഞ് പണം ആവശ്യപ്പെടുമ്പോൾ അതു കഴിച്ച് ബാക്കി തന്നാൽ മതിയെന്നു പോലും പറയാനോ സാമാന്യ വിവരം വെച്ച് ചിന്തിക്കാനോ തയ്യാറാവാത്തതിൻ്റെ ഫലം കൂടിയാണ് തട്ടിപ്പുകാർക്ക് വളമാവുന്നത്.
