ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.
പൂവിന് വില ഉയരാൻ ഒരു കാരണം മഴയാണ്. മറ്റൊന്ന് കൊവിഡ് തന്നെ. കൊവിഡ് കാരണം ആർക്കും വരാനും പോകാനുമൊന്നും സാധിക്കുന്നില്ല. മുൻപ് നൂറ് കച്ചവടക്കാർ പൂവിനായി പോവുമായിരുന്നുവെങ്കിൽ ഇന്ന് പത്തായി ചുരുങ്ങി. അവർ കൊണ്ടുവരുന്ന പൂക്കളാണ് വിൽപനയ്ക്കായി വയ്ക്കുന്നത്.
