ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണ്ണവും പണവും പിടികൂടിയത്. കാറില്‍ നിന്ന് 48 ലക്ഷത്തിലധികം രൂപയും 205 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.
കാര്‍ ഡ്രൈവര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി ബിനോ വര്‍ഗ്ഗീസിനെ നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കാറില്‍ പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ബിനോ വര്‍ഗ്ഗീസിനെ റിമാന്‍ഡ് ചെയ്തു
Tags:
Latest News
