45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ തിരുവല്ല കാവുങ്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് മത്തായി (കൊച്ചുകുഞ്ഞ്– 67) ഈ ലോകത്തുനിന്നു തന്നെ യാത്രയായി. വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുൻപേയാണു മരണം. പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടിൽ ഉച്ചയോടെ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായിൽ പ്രവർത്തിച്ചിരുന്നത്. . ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷിജോ (സിഗ്ന ഇൻഷുറൻസ്, ദുബായ്), ഷീന (ഷാർജ സർക്കാർ സർവീസ്)