Trending

പ്രണയം വില്ലനാകുന്നു; കേരളത്തിൽ നാല് വർഷത്തിനിടെ നഷ്‌ടമായത് 350 പെൺകുട്ടികളുടെ ജീവൻ




തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയത്തെ ചൊല്ലി നാല് വർഷത്തിനിടെ പൊലിഞ്ഞത് 350 പെൺകുട്ടികളുടെ ജീവൻ. നിയമസഭയിൽ ഡോ. എം.കെ. മുനീർ എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.

2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017ല്‍ പ്രണയ ബന്ധത്തിന്‍റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് 2017-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018-ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

2019-ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  എന്നാല്‍, പ്രണയബന്ധങ്ങളുടെ പേരില്‍ 2020-ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post